നിയമസഭാ തെരഞ്ഞെടുപ്പ്: കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം സ്ഥാനാർഥി പ്രഖ്യാപനം കോട്ടയത്ത് വെച്ച് നാളെ വൈകുന്നേരത്തോടെ, മുന്നണിയിലെ ഐക്യം പരിഗണിച്ച് ചില സീറ


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ തിരക്കിട്ട സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ നടക്കുന്നതിനിടെ കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന്റെ സീറ്റ് വിഭജനത്തിൽ സങ്കീർണ്ണത. കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റുകളും പാർട്ടിക്ക് വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജോസഫ് വിഭാഗം.

 

 എന്നാൽ മുന്നണിയിലെ ഐക്യം പരിഗണിച്ച് ചില സീറ്റുകളിൽ വിട്ടുവീഴ്ചകൾ വേണ്ടി വരുമെന്ന് പി ജെ ജോസഫ് തന്നെ പറയുന്നുണ്ട്. അതേസമയം കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം സ്ഥാനാർഥി പ്രഖ്യാപനം കോട്ടയത്ത് വെച്ച് നാളെ വൈകുന്നേരത്തോടെ ഉണ്ടാകുമെന്നു പി ജെ ജോസഫ് പറഞ്ഞു. ഇടുക്കി ഏറ്റുമാനൂർ സീറ്റുകൾ കോൺഗ്രസ്സ് ഏറ്റെടുക്കുമെന്നാണ് നിലവിലെ വിവരം. എന്നാൽ സീറ്റുകൾ വിട്ടുകൊടുക്കുന്നതും പകരം സീറ്റ് നല്കുന്നതിനോടും പാർട്ടിക്കുള്ളിൽ എതിർപ്പുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം മോൻസ് ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ജില്ലയിൽ ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂർ സീറ്റുകളാണ് നിലവിൽ കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം മത്സരിച്ചുകൊണ്ടിരിക്കുന്നത്. ഇടുക്കി സീറ്റും ഏറ്റുമാനൂർ സീറ്റും കോൺഗ്രസ്സ് ഏറ്റെടുക്കും എന്നുള്ള നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഏറ്റുമാനൂർ സീറ്റ് വിട്ടുനൽകാൻ ജോസഫ് വിഭാഗത്തിന് അതൃപ്തിയുണ്ട്. ചില സാഹചര്യങ്ങളാൽ ഇടുക്കി സീറ്റ് മാത്രമാകും കോൺഗ്രസ്സ് ഏറ്റെടുക്കുക. യുഡിഎഫ് സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ ഇന്ന് രാത്രിയോടെ പൂർണ്ണമായാൽ നാളെ സ്ഥാനാർത്ഥികളുടെ പേരുകളിലും മണ്ഡലങ്ങളിലും കൃത്യമായ വ്യക്തത വരും.