ഇറാൻ-ഇസ്രായേൽ സംഘർഷം: അറബ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം തുടരുന്നു, ആശങ്കയിൽ ഗൾഫ് മേഖലകളിലെ മലയാളികൾ, സംഘർഷ മേഖലകളിലും ഡൽഹി കേരളാ ഹൗസിൽ 24 മണിക്കൂറും കൺ


കോട്ടയം: ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ അറബ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം തുടരുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം കൂടുതലായും നടത്തുന്നത്.

 

 സംഘർഷം ശക്തമായതോടെ ഒമാൻ,ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, ദുബായ്, സൗദി അറേബ്യ തുടങ്ങിയ അറബ് രാജ്യങ്ങളിലും ഇസ്രയേലിലും ഉള്ള മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ ആശങ്കയിലാണ്. ഗൾഫിലാകമാനം വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റെസിഡൻഷ്യൽ മേഖലകൾ എന്നിവയ്ക്കുനേരെ ആക്രമണം തുടരുകയാണ്. സംഘര്‍ഷ മേഖലകളില്‍ പ്രത്യേകം നോര്‍ക്ക ഹെല്‍പ്പ്  കൂട്ടായ്മകള്‍ രൂപീകരിച്ചു. നോര്‍ക്ക സെന്റര്‍ കണ്‍ട്രോള്‍ റൂം രാവിലെ 7 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. നോർക്ക ഹെൽപ്‌ഡെസ്കിനു പുറമേ ഡല്‍ഹി കേരളഹൗസിലും 24X7 കണ്‍ട്രോള്‍ റൂം പ്രവർത്തിക്കുന്നുണ്ട്. അബുദാബിയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. അയൽരാജ്യമായ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലും ആറോളം സ്ഫോടന ശബ്ദങ്ങൾ കേട്ടിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ചു മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തുന്നത്. എന്നാൽ ആക്രമണം തുടർന്നാൽ ഇറാനെതിരെ തിരിച്ചടിക്കുമെന്ന് അറബ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Next
This is the most recent post.
Previous
Older Post