ഏറ്റുമാനൂർ പുന്നത്തുറ ഗവൺമെൻറ് യു.പി സ്കൂളിന് പുതിയ കെട്ടിടം, പുതിയ ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്.


ഏറ്റുമാനൂർ: ഏറ്റുമാനൂർ പുന്നത്തുറ ഗവൺമെൻറ് യു.പി സ്കൂളിൽ നിർമ്മിച്ച പുതിയ ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി വി എൻ വാസവൻ നിർവഹിക്കും.

 

 സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് 2021-22  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 2.17 കോടി രൂപ ചെലവഴിച്ച് ആണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. എട്ട് അത്യാധുനിക ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളോടുകൂടിയ ശുചിമുറികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഈ പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് സ്റ്റോർ മുറികളും കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്.