വിവിധയിടങ്ങളിലുണ്ടായ 4 വാഹനാപകടകളിൽ 5 പേർക്ക് പരുക്കേറ്റു.


പാലാ: വിവിധയിടങ്ങളിലുണ്ടായ 4 വാഹനാപകടകളിൽ പരിക്കേറ്റ 5 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിറവത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രാമപുരം സ്വദേശികളായ അമ്മക്കും മകനും പരിക്കേറ്റു. എൽസമ്മ ലൂക്കോസ് (56) അലൻ ആൻ്റണി (23) എന്നിവർക്ക് ആണ് അപകടത്തിൽ പരുക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. കാറുകൾ ‍തമ്മിൽ കൂട്ടിയിടിച്ച് കൊല്ലം സ്വദേശിനി ദീപ മോഹനന് (42) പരുക്കേറ്റു. ഇന്നലെ വൈകിട്ട് കൊഴുവനാൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. കട്ടപ്പന എഴുകുംവയൽ ഭാ​ഗത്ത് വച്ച് കാറും ബുള്ളറ്റും കൂട്ടിയിടിച്ചു ബുള്ളറ്റിനു പിറകിലിരുന്നു യാത്ര ചെയ്തിരുന്ന കട്ടപ്പന സ്വദേശി ജോഷ്വ ജോൺസിനു (18) പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. കൊഴുവനാൽ ഭാ​ഗത്ത് വച്ച് ഇന്നലെ രാത്രി ബൈക്ക് നിയന്ത്രണം വട്ട് മറിഞ്ഞ് ചങ്ങനാശേരി സ്വദേശി എസ്.ജ​ഗന് (21) പരുക്കേറ്റു.