കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം-കേരള കോൺഗ്രസ്(എം) സീറ്റ് ചർച്ചയിൽ ധാരണയായില്ല. കുറ്റ്യാടി സീറ്റ് ഉൾപ്പെടെ 13 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റുകളാണ് മത്സരിക്കാനായി കേരളാ കോൺഗ്രസിന് ഇടതുമുന്നണി നൽകിയത്. എന്നാൽ അവസാനനിമിഷം കുറ്റ്യാടി സീറ്റ് സിപിഎമ്മിന് തിരിച്ചുകൊടുക്കേണ്ടി വരികയായിരുന്നു. കുറ്റ്യാടി തങ്ങളുടെ സിറ്റിങ് സീറ്റാണെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ ഇന്ന് നടന്ന ചർച്ചയിൽ സീറ്റ് ധാരണയായിട്ടില്ല. 13 സീറ്റുകൾ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റ്യാടി സീറ്റ് നൽകണം, അതല്ലെങ്കിൽ അത് അനുസരിച്ച് വേറെയേതെങ്കിലും സീറ്റ് വേണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത് എന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

