മത്സരിക്കാനില്ലെന്ന് സുരേഷ് കുറുപ്പ് നേതൃത്വത്തെ അറിയിച്ചു, കോട്ടയത്ത് കെ.അനിൽകുമാർ സിപിഐഎം സ്ഥാനാർഥി.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് അഡ്വ. കെ. അനിൽകുമാർ സിപിഐഎം സ്ഥാനാർഥിയായി മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുരേഷ് കുറുപ്പ് നേതൃത്വത്തെ അറിയിച്ചു.

 

 കഴിഞ്ഞ ദിവസങ്ങളിലായി പാർട്ടി സംസ്ഥാന നേതാക്കൾ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു ചർച്ചകൾ പൂർത്തിയാക്കികൊണ്ടിരിക്കുകയാണ്. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നിലപാട് നേതൃത്വത്തെ അറിയിച്ചിരുന്നതാണ് സുരേഷ് കുറുപ്പ്. ഇതിനിടെ പാർട്ടിയുടെ സംസ്ഥാന ഘടകമാണ് സുരേഷ് കുറുപ്പിന്റെ പേര് സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയും മത്സരിക്കാനില്ലെന്ന തീരുമാനം നേതൃത്വത്തെ അറിയിക്കുകയുമായിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗം കെ.അനിൽകുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ.ഹരികുമാർ, കെ.സുരേഷ് കുറുപ്പ് എന്നിവരുടെ പേരുകളാണ് കോട്ടയം മണ്ഡലത്തിലേക്കുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. കോട്ടയം മണ്ഡലത്തിൽ വികസന സന്ദേശ യാത്ര നയിച്ചത് അനിൽ കുമാർ ആയിരുന്നു.

Next
This is the most recent post.
Previous
Older Post