നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ 3 മണ്ഡലങ്ങളിൽ സിപിഎം മത്സരിക്കും, സിപിഐ ഒരു മണ്ഡലത്തിൽ, സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സ്ഥാനാർത്ഥികളെ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സ്ഥാനാർഥികളെ ബിനോയ് വിശ്വവും പ്രഖ്യാപിച്ചു.

 

 കോട്ടയം ജില്ലയിൽ 3 മണ്ഡലങ്ങളിൽ സിപിഎം മത്സരിക്കും. ഏറ്റുമാനൂർ, കോട്ടയം,പുതുപ്പള്ളി മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. ഏറ്റുമാനൂരിൽ വി.എൻ വാസവനും കോട്ടയത്ത് അഡ്വ.കെ.അനിൽകുമാറും പുതുപ്പള്ളിയിൽ കെ എം രാധാകൃഷ്‌ണനും മത്സരിക്കും. വൈക്കത്ത് സിപിഐ സ്ഥാനാർത്ഥിയായി പി പ്രദീപ് മത്സരിക്കും. ജില്ലയിലെ സിപിഐ യുടെ ഏക സീറ്റാണ് വൈക്കം നിയോജക മണ്ഡലത്തിലേത്. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞതോടെ നാളെ മുതൽ ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ ശക്തമാകും. ജില്ലയിൽ യുഡിഎഫ്,ബിജെപി സ്ഥാനാർത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. വരും ദിവസങ്ങളിൽ ഇരുമുന്നണികളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Next
This is the most recent post.
Previous
Older Post