പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ പാലായിൽ ബഹുജന റാലിയും പൊതു സമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും വെള്ളിയാഴ്ച നടക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പൊതുസമ്മേള്ളനം ഉദ്ഘാടനം ചെയ്യും.

പാലാ നിയോജക മണ്ഡലം സംഘടനാ പ്രവർത്തനത്തിൽ പൂർണ്ണ സജ്ജമാണെന്നും 217 ബൂത്തുകളിലും ശക്തമായ സഘടനാ അടിത്തറയും കമ്മിറ്റികളും രൂപീകരിച്ചതായും പാലാ നിയോജക മണ്ഡലം ഇൻചാർജും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഷോൺ ജോർജ് പറഞ്ഞു. വെള്ളിയാഴ്ച പാലായിൽ നടക്കുന്ന പരിപാടിയിൽ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ട്വെൻ്റി-ട്വെൻ്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് തുടങ്ങിയ എൻഡിഎയുടെ സംസ്ഥാന നേതാക്കൾ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
