പുതുപ്പള്ളി: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മൻ ശനിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വരണാധികാരിയായ കോട്ടയം ആർ.ഡി.ഒ.യുടെ മുൻപാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്.

പുതുപ്പള്ളിയുടെ വികസനത്തിനും കേരളത്തിന്റെ പുതുയുഗ സൃഷ്ടിക്കുമായി എല്ലാവരും ഒപ്പമുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനു മുന്നോടിയായി തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ വസതിയില്‍ അനുഗ്രഹം തേടി.
