കുറവിലങ്ങാട്: കുറവിലങ്ങാട് എം സി റോഡിൽ കാർ ലോറിയുമായി കുട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കുര്യം മുടവനാൽ ബാബു മകൻ റിൻസ് (28) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 8.15 ഓടെ എം സി റോഡിൽ കോഴാ ഉഴവൂർബ്ളോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ആണ് അപകടം ഉണ്ടായത്. കുര്യനാട് ഭാഗത്ത് നിന്നും വന്ന കാർ കോട്ടയം ഭാഗത്തു നിന്നും വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു ലോറിക്കടിയിലേക്ക് കയറുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് കാർ വലിച്ചു മാറ്റിയത്. കടുത്തുരുത്തി ഫയർ ഫോഴ്സും കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
