പൂഞ്ഞാറിന്റെ നഷ്ട്ട പ്രതാപം നമ്മൾ ഒന്നായി തിരികെ നേടും, കേരളം മാറും..രാജ്യത്തിനൊപ്പം, പൂഞ്ഞാർ മണ്ഡലത്തിൽ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് പി സി


ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലം ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി സി ജോർജ്ജ് മണ്ഡലത്തിൽ പ്രചാരണ പരിപാടികൾ ആരംഭിച്ചു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുൻപ് തന്നെ മണ്ഡലത്തിൽ പരിപാടികളിൽ സജീവമായിരുന്ന പി സി ഇപ്പോൾ പ്രചാരണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

 

 കഴിഞ്ഞ തവണ കൈവിട്ട പൂഞ്ഞാർ കോട്ട ഇത്തവണ തിരികെ പിടിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് പിസി ജോർജ്. പൂഞ്ഞാറിന്റെ നഷ്ട്ട പ്രതാപം നമ്മൾ ഒന്നായി തിരികെ നേടും, കേരളം മാറും..രാജ്യത്തിനൊപ്പം എന്നും പി സി ജോർജ്ജ് പറഞ്ഞു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പൂഞ്ഞാറിന് വളരെ വലിയ വികസന പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാർ എന്താണെന്ന് എന്നേക്കാൾ വേറെ ആർക്കാണ് അറിയാവുന്നത്... ഞാൻ ഉണ്ടാക്കിയതല്ലേ കൂടുതലും എന്ന് പി സി മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ മണ്ഡലത്തിൽ പ്രവർത്തകർ ആവേശത്തിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ആദ്യഘട്ടം ആരംഭിച്ചു.