പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജകമണ്ഡലം ബിജെപി സ്ഥാനാർഥിയായ ഷോൺ ജോർജ്ജ് പാലായിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് തന്നെ പാലായിൽ സജീവമായി പ്രവർത്തനനത്തിൽ ഷോൺ ഉണ്ടായിരുന്നു.

കഴിഞ്ഞ കാലത്തെ എൻ്റെ അനുഭവ സമ്പത്തും രാഷ്ട്രീയ പരിചയവും അതിനപ്പുറത്തും എന്നും പാലായ്ക്ക് ഒപ്പം പാലായുടെ ജനസേവകനായി ഞാൻ ഉണ്ടാകും എന്ന് വാക്ക് പറയുന്നു എന്ന് ഷോൺ ജോർജ് പറഞ്ഞു. പാലായ്ക്ക് ജനപ്രതിനിധികളായവർ നൽകിയ വാഗ്ദാനങ്ങൾ വലിയതായിരുന്നു, പക്ഷേ പാലായ്ക്ക് ലഭിച്ചതോ നിരാശയുടെ അഞ്ച് വർഷങ്ങൾ മാത്രം. ഇതാണ് പാലാ എം.എൽ.എ യുടെ വികസനത്തിൻ്റെ നേർക്കാഴ്ച്ച. ഇനി വിധി പറയേണ്ടത് ജനങ്ങളാണ് എന്നും ഷോൺ ജോർജ്ജ് പറഞ്ഞു. കുരിശുപള്ളി മാതാവിന്റെ മുൻപിൽ പ്രാത്ഥിച്ചു പാലായിലെ വ്യാപാര സ്ഥാപനങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പാലായിൽ ഉറച്ച വിജയ പ്രതീക്ഷയിലാണ് മത്സരിക്കാൻ ഇറങ്ങുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു.
