പാലാ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്തു നിന്നു വൈക്കത്തേക്ക് വന്ന ദമ്പതികൾ സഞ്ചരിച്ച കാറും പെട്രോൾ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൈക്കം സ്വദേശികളായ സതീഷ് കുമാർ (52), സിന്ധു സതീഷ് (48) എന്നിവർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം. പെട്ടി ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു ആയാംകുടി സ്വദേശി ഹരിദാസിനു ( 60) പരുക്കേറ്റു. ഇന്നലെ രാത്രി വൈക്കത്തു വെച്ചായിരുന്നു അപകടം. കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് വച്ച് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് പാമ്പനാർ സ്വദേശി അലൻ ജോഷിക്കും (27) പരുക്കേറ്റു.

