പൊൻകുന്നം: പൊൻകുന്നത്ത് കെ എസ് ആർ ടി സി ബസ്സ് കാലിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പൊൻകുന്നം ചിറക്കടവ് സ്വദേശിനി ഐക്കരപ്പറമ്പ് കെ സി ബാബുവിന്റെ ഭാര്യ വിജയമ്മയ്ക്കാണ് (60) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

ഇന്ന് രാവിലെ എട്ടരയോടെ പൊൻകുന്നം ബസ്സ് സ്റ്റാൻഡിൽ ആയിരുന്നു അപകടം. അപകടം നടന്നയുടനെ തന്നെ യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് വിജയമ്മയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
