വികസന മുരടിപ്പാണ് കോട്ടയം മണ്ഡലത്തിൽ, ഉത്തമ ഉദാഹരണമാണ് നഗരത്തിൽ ആകാശപ്പാതയ്ക്കായി പണി കഴിച്ച ഇരുമ്പ് തുണുകൾ: കെ അനിൽ കുമാർ.


കോട്ടയം: കോട്ടയം നിയോജക മണ്ഡലത്തിൽ വികസന പദ്ധതികൾ നടപ്പിലാക്കാൻ എംഎൽഎ യ്ക്ക് കഴിഞ്ഞിട്ടില്ല എന്ന് അഡ്വ.കെ.അനിൽ കുമാർ. മാറിയ കേരളം മാറേണ്ടത് കോട്ടയം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കോട്ടയം മണ്ഡലത്തിൽ നടത്തുന്ന വികസന സന്ദേശ യാത്രയിൽ സംസാരിക്കുകയായിരുന്നു അനിൽ കുമാർ.

 

 വികസന മുരടിപ്പാണ് കോട്ടയം മണ്ഡലത്തിൽ, അതിനുള്ള ഉത്തമ ഉദാഹരണമാണ് ആകാശപ്പാതയ്ക്കായി പണി കഴിച്ച ഇരുമ്പ് തുണുകൾ നഗരത്തിന്റെ ഒറ്റ നടുക്ക് പ്രയോജനമില്ലാത്ത നിന്ന് തുരുമ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വികസന രംഗത്ത് കുത്തിക്കുമ്പോൾ വികസന മുരടിപ്പാണ് കോട്ടയം മണ്ഡലത്തിൽ. ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെയാണ് ആകാശ പാതയ്ക്ക് തുണുകൾ സ്ഥാപിച്ചത്. ഇതോടെ നഗരവാസികളുടെ തലയ്ക്ക് മുകളിൽ ഒരു വാളായി നിൽക്കുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ വികസനം എന്നും അനിൽ കുമാർ പറഞ്ഞു.