വികസന മുന്നേറ്റ ജാഥയിൽ കരുത്തോടെ കോട്ടയം; അഞ്ചു വിളക്കിന്റെ നാട്ടിലും അക്ഷരനഗരിയിലും പ്രൗഢോജ്വലമായ സ്വീകരണം, ജാഥ ഇന്നും ജില്ലയിൽ പര്യടനം നടത്തും.


കോട്ടയം: കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കും യുഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുമെതിരെ ജോസ് കെ. മാണി എം.പി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ചങ്ങനാശ്ശേരിയിലെ കോട്ടയത്തും ലഭിച്ചത് പ്രൗഢോജ്വലമായ സ്വീകരണം.

 

 പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ സ്വീകരണശേഷം ജില്ലാ അതിർത്തിയായ ചങ്ങനാശേരി ളായിക്കാട് എത്തിച്ചേർന്ന ജാഥയെ എൽഡിഎഫ്‌ നേതക്കളും ബഹുജനങ്ങളും ചേർന്ന്‌ സ്വീകരിച്ചു.‍ നൂറുകണക്കിന്‌ ഇരുചക്ര ഇരുചക്രവാഹനങ്ങളുടെയും ബാൻഡ്‌ മേളങ്ങളുടെയും മുത്തുക്കുടകളുടെയും, വാദ്യോപകരണങ്ങളുടെയും, നിശ്‌ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നഗരത്തിലേക്ക് സ്വീകരിച്ചു. ചങ്ങനാശേരിയിൽ നിന്ന്‌ അക്ഷരനഗരിയായ കോട്ടയത്തേക്ക്‌ എത്തിയ ജാഥയെ ചന്തക്കവലയിൽനിന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായാണ്‌ തിരുനക്കര മൈതാനത്തേക്ക്‌ ആനയിച്ചത്‌. രണ്ടിടങ്ങളിലെയും സ്വീകരണങ്ങളിൽ എൽ ഡി എഫിന്റെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. മധ്യമേഖലാ ജാഥ ഇന്ന് പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പാമ്പാടിയിൽ നിന്നും തുടങ്ങി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ഏറ്റുമാനൂർ ബസ് സ്റ്റാൻഡ്, കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കുറവിലങ്ങാട്, വൈക്കം നിയോജക മണ്ഡലത്തിലെ ബോട്ട് ജെട്ടി മൈതാനം എന്നിവിടങ്ങളിൽ പര്യടനം നടത്തും.