കോട്ടയം: ഏറ്റവും ജനോപകാരപ്രദമായ ഒരു പദ്ധതിയാണ് ക്ഷേമപെൻഷൻ. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് ക്ഷേമപെൻഷൻ പ്രഖ്യാപിച്ചത് കേരളമായിരുന്നു.കർഷകത്തൊഴിലാളി പെൻഷൻ എന്ന ആ ചരിത്ര പ്രഖ്യാപനം ബജറ്റിലൂടെ നടത്തിയത് ഇ കെ നായനാർ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന കെഎം മാണി ആയിരുന്നു എന്ന് ജോസ് കെ മാണി.

കേരളത്തിൽ വികസനം തടസ്സപ്പെടുത്തുന്ന കാര്യത്തിൽ യു.ഡി.എഫും ബി.ജെ.പി.യും ഒരേ മനസ്സോടെ മത്സരിച്ചു എന്നും കേരളത്തെ സാമ്പത്തികമായി തകർക്കാർ ഇവിടത്തെ റബ്ബർകൃഷി ഹൈജാക്കുചെയ്‌ത് വടക്കേയിന്ത്യയിലേക്ക് കൊണ്ടുപോകുകയാണ് എന്നും ജോസ് കെ മാണി പറഞ്ഞു. എൽ.ഡി.എഫ്. വികസന മുന്നേറ്റജാഥയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തിന് കരുതലിന്റെ തണലൊരുക്കിയ മുന്നണിയാണ് ഇടതുപക്ഷമെന്നും ജോസ് കെ മാണി പറഞ്ഞു.

