ചങ്ങനാശ്ശേരി: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി സ്വദേശിയുടെ ഒരുകോടി 13 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ.

ആലപ്പുഴ മാവേലിക്കര നൂറനാട് അനീഷ് ഭവനിൽ അഖിൽ (25) നെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ട്രേഡിങിലൂടെ കൂടുതൽ പണം സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ചു മെർലിൻ ജേക്കബ് എന്ന വ്യാജ പേരിൽ വിദേശരാജ്യമായ കമ്പോഡിയയിൽ നിന്നും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ടെലഗ്രാമിലും പ്രൊഫൈൽ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ചിങ്ങവനം ഇൻസ്‌പെക്ടർ എസ് പ്രദീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌ത പ്രതിയെ റിമാൻഡ് ചെയ്തു.

