ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ സഹസ്ര കലശക്കുടം സമർപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 40 സഹസ്ര കലശകുടങ്ങളാണ് സുരേഷ് ഗോപി സമർപ്പിച്ചത്.

രാവിലെ ഭാര്യ രാധികയ്ക്കും മകൻ ഗോകുലിനുമൊപ്പമാണ് സുരേഷ് ഗോപി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ എത്തിയത്. പൂവത്തുംമൂട് ആറാട്ട് എതിരേൽപ്പ് കമ്മിറ്റിയുടെ ഏറ്റുമാനൂർ ആറാട്ട് മഹോത്സവ ലഘുലേഖ സമർപ്പണം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു. സഹസ്ര കലശകുടം സമർപ്പണം ഏറ്റുമാനൂർ മഹാദേവക്ഷേത്രം അഡ്മിനിസ്‌ട്രെറ്റിവ് ഓഫീസർ അഭിലാഷിനു നൽകി സുരേഷ് ഗോപി നിർവ്വഹിച്ചു. ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പൂവത്തുംമൂട് ആറാട്ട് കടവിൽ സന്ദർശനം നടത്തിയ ശേഷമാണ് മടങ്ങിയത്. ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപിയെ ക്ഷേത്രഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.

