കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡി എഫിന്റെ പുതുയുഗയാത്ര ചൊവ്വ,ബുധൻ ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ പര്യടനം നടത്തും. ചൊവ്വാഴ്ച രാവിലെ പാലായിൽ സ്വീകരണമൊരുക്കും.

തുടർന്ന് മുണ്ടക്കയം,പൊൻകുന്നം,ചങ്ങനാശ്ശേരി, പാമ്പാടി,കോട്ടയം മേഖലകളിൽ സ്വീകരണം നൽകും. കോട്ടയത്ത് നടക്കുന്ന പൊതുസമ്മേളനം ശശി തരൂർ എം പി ഉത്‌ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ കോട്ടയം ഓർക്കിഡ് റസിഡൻസി ഓഡറ്റോറിയത്തിൽ വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുമായി സംവദിക്കും. രണ്ടാം ദിവസത്തെ പര്യടനം ബുധനാഴ്ച രാവിലെ ഏറ്റുമാനൂരിൽ നിന്നും ആരംഭിക്കും. കടുത്തുരുത്തിയിലും വൈക്കത്തും സ്വീകരണമൊരുക്കിയിട്ടുണ്ട്. വിവിധയിടങ്ങളിൽ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളിൽ മാണി സി കാപ്പൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, ആന്റോ ആന്റണി എംപി, കെ ഫ്രാൻസീസ് ജോർജ്ജ് എംപി, തുടങ്ങി നിരവധിയായ നേതാക്കന്മാർ പങ്കെടുക്കും.

