വിവിധയിടങ്ങളിലുണ്ടായ 2 വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.


പാലാ: വിവിധയിടങ്ങളിലുണ്ടായ 2 വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്കേറ്റു. അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

 

 ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് കൂത്താട്ടുകുളം സ്വദേശികളായ അച്ചനും മക്കൾക്കും പരുക്കേറ്റു. രഞ്ജു ജോൺ (44) റിതിക രഞ്ജു (10), രേണിക രഞ്ജു (11) എന്നിവർക്കാണ് പരുക്കേറ്റത്. എന്തയാറിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എന്തയാർ സ്വദേശിനി ജോമോൾ ജോഷിക്ക് (44 ) പരുക്കേറ്റു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് 2 അപകടങ്ങളും സംഭവിച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.