കാഞ്ഞിരപ്പള്ളിയിൽ പാചകവാതകം ചോർന്ന് കട കത്തി നശിച്ചു, കടയുടമയ്ക്ക് പൊള്ളലേറ്റു.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ പാചകവാതകം ചോർന്ന് കട കത്തി നശിച്ചു. അപകടത്തിൽ കടയുടമയ്ക്ക് പൊള്ളലേറ്റു. കാഞ്ഞിരപ്പള്ളി പാറത്തോട് പൊടിമറ്റതാണ് അപകടം ഉണ്ടായത്.

 

 വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. കട പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ കടയുടമ ലിസിക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ചായക്കട തുറന്നു ചായയിടുന്നതിനായി തീ കത്തിക്കുന്നതിന്ടെ തീ പടർന്നു പിടിക്കുകയായിരുന്നു. തീ ആളിപ്പടർന്നതോടെ ഉടമ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഉണ്ടായില്ല. കടയിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. 

 Image for representation only

Next
This is the most recent post.
Previous
Older Post