
പാലാ: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കേരളാ കോൺഗ്രസ്സ് മാണി വിഭാഗം ചെയർമാൻ ജോസ് കെ മാണി. ‘ജോസഫ് വിഭാഗം ഞങ്ങളുടെ രക്തത്തിന്റെ ഭാഗമാണെന്നും തങ്ങൾ സംരക്ഷണമൊരുക്കുമെന്നും' ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ സംരക്ഷണം ഒരുക്കാൻ തയ്യറാണ് എന്നും മുൻപും നമ്മുടെ തറവാട്ടിലേക് വരെ കൂട്ടിച്ചേർത്തിട്ടുള്ളതാണെന്നും ജോസ് കെ മാണി പറഞ്ഞു. 'എന്തൊക്കെയായാലും അവിടെ നില്‍ക്കുമ്പോള്‍ സൂക്ഷിച്ചോളൂ. എല്‍ഡിഎഫിലേക്ക് വരുമോയെന്നൊക്കെ അവര്‍ പറയട്ടെ.
എന്തായാലും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. മുമ്പ് തറവാട്ടില്‍ വന്നപ്പോള്‍ എന്തു ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്. അതുതന്നെയാണ് ഇപ്പോള്‍ അവിടെയും സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് തോന്നുന്നതെ'ന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. യുഡിഎഫിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പരാമർശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണി മാറ്റം എന്നത് നിലവിൽ ഒരു തുറന്ന അധ്യായമല്ലെന്നും അതിനാൽ അതിനോട് പ്രത്യേകം പ്രതികരിക്കേണ്ട ആവശ്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ ഈ മാസം 16-ന് ശേഷം ആരംഭിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.