കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും.


ശബരിമല: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് ശബരിമല നട തുറക്കും.

 

 വെള്ളിയാഴ്ച മുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. ഇന്നലെ വൈകിട്ട് മുതൽ എരുമേലിയിലും ശബരിമലയിലും തീർത്ഥാടകർ എത്തിത്തുടങ്ങിയിരുന്നു. എരുമേലിയിൽ ഇന്ന് രാവിലെ മുതൽ തീർത്ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. കുംഭമാസ പൂജ പൂര്‍ത്തിയാക്കി 17ന് രാത്രി 10ന് ശബരിമല നട അടയ്ക്കും. ദിവസം 50,000 പേര്‍ക്കാണ് വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം. ദര്‍ശനത്തിനായി നട തുറക്കുന്ന വെള്ളിയാഴ്ച 30,000 പേര്‍ക്കാണ് പ്രവേശനം. തീർത്ഥാടകരുടെ യാത്ര സംവിധാനത്തിനായി വിവിധ ഡിപ്പോകളിൽ നിന്നായി കെ എസ് ആർ ടി സി സർവ്വീസ് സജ്ജമാക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.