ദേശീയ പണിമുടക്ക്: വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നു, എരുമേലിയിൽ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു ശബരിമല തീർത്ഥാടകർ.


എരുമേലി: ദേശീയ പണിമുടക്കിൽ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു എരുമേലിയിലെത്തിയ ശബരിമല തീർത്ഥാടകർ. കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കുന്നതിനായി ദർശനത്തിനായി ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയോടെ നിരവധി തീർത്ഥാടക സംഘങ്ങളാണ് എരുമേലിയിൽ എത്തിയത്.

 

 ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച 24 മണിക്കൂർ ദേശീയ പണിമുടക്കിൽ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും കൂൾബാറുകളും അടഞ്ഞു കിടക്കുന്നതിനാൽ ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടുകയാണ് എരുമേലിയിൽ എത്തിയ ശബരിമല തീർത്ഥാടകർ. ഭക്ഷണം കയ്യിൽ കരുതി എത്തിയ തീർത്ഥാടകർ ചുരുക്കമാണ്. കടകൾ അടവായതിനാൽ വെള്ളത്തിനും ബുദ്ധിമുട്ടുകയാണ്.