കർഷകർക്ക് ആശ്വാസം, റബ്ബർ വില കുതിക്കുന്നു, വിപണിയിൽ ഉണർവേകി ഷീറ്റുവില കിലോയ്‌ക്ക് 210 രൂപ കടന്നു.


കോട്ടയം: കർഷകർക്ക് ആശ്വാസം പകർന്നു വിപണിയിൽ ഉണർവേകി റബ്ബർ വില കുതിക്കുന്നു. ഷീറ്റുവില കിലോയ്‌ക്ക് 210 രൂപ കടന്നു. ചൂട് കൂടിയതോടെ ഭൂരിഭാഗം റബ്ബർ കർഷകരും ടാപ്പിംഗ് പാതി അവസാനിപ്പിച്ച നിലയിലാണ്.

 

 റബ്ബർ മരങ്ങളുടെ ഇല പൊഴിയുന്നതും കൂടുതൽ കർഷകർ ടാപ്പിംഗ് അവസാനിപ്പിക്കാൻ കാരണമായിട്ടുണ്ട്. ഇതോടെ വിപണിയിൽ ലഭ്യത കുറഞ്ഞതോടെയാണ് ഇപ്പോൾ ഷീറ്റ് വില ഉയർന്നിരിക്കുന്നത്. അടുത്ത മാസം പകുതിയോടെ റബ്ബർ ഷീറ്റുവില 250 രൂപയിൽ എത്തുമെന്നാണ് വിപണിയിലെ വ്യാപാരികൾ നൽകുന്ന സൂചന. ഷീറ്റ് വില ഉയർന്നതോടെ ലാറ്റക്സിലും വിലയിൽ മാറ്റം വന്നിട്ടുണ്ട്. ലാറ്റക്സ് വില 200 ൽ എത്തി. ടയർ കമ്പനികൾ ഇറക്കുമതി റബ്ബറിനേക്കാൾ കൂടുതൽ ഗുണനിലവാരമുള്ള ആഭ്യന്തര റബ്ബറിന് ആവശ്യമേറിയതും വിപണിയിൽ വില ഉയരാൻ കാരണമായി.