കെട്ടിടത്തിന്റെ ഭിത്തി പൊളിക്കുന്നതിനിടെ സിമന്റ് കട്ടകൾ ദേഹത്ത് വീണ് മധ്യവയസ്കന് ദാരുണാന്ത്യം.


ഈരാറ്റുപേട്ട: കെട്ടിടത്തിന്റെ ഭിത്തി പൊളിക്കുന്നതിനിടെ സിമന്റ് കട്ടകൾ ദേഹത്ത് വീണ് മധ്യവയസ്കന് ദാരുണാന്ത്യം. പൂഞ്ഞാർ കടലാടിമറ്റം ആലപ്പാട്ട് പുഷ്പൻ(63) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു അപകടം ഉണ്ടായത്. ഉച്ചകഴിഞ്ഞു രണ്ട് മണിയ്ക്ക് വീടിന്റെ സമീപത്തുള്ള കെട്ടിടത്തിന്റെ സിമന്റ് കട്ടകൾ പൊളിച്ചെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടനെ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ലതിക, മക്കൾ: അശ്വിൻ, അശ്വതി.