എരുമേലി: എരുമേലിയിൽ വൻ കുഴൽപ്പണവേട്ട. പിടിച്ചെടുത്തത് 1 കോടിയോളം രൂപഎന്ന് പ്രാഥമിക നിഗമനം. എരുമേലി കെഎസ്ആർടിസി ബസ്റ്റാൻഡിനു സമീപത്തു നിന്നുമാണ് കുഴൽപ്പണം പിടികൂടിയത്.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എരുമേലി പോലീസും സ്പെഷ്യൽ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത പണം പിടികൂടിയത്.
