പാലാ: അൻപത് വർഷത്തിലധികമായി കേരളത്തിനഭിമാനമായിരുന്ന 'പാലാ എന്ന വികസന മോഡൽ' കഴിഞ്ഞ അഞ്ച് വർഷക്കാലമായി പരാജയമായിരുന്നു എന്ന് കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി. കൊല്ലപ്പള്ളിയിൽ എൽഡിഎഫ് വികസന സദസിൽ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.

ഒരു കാലത്ത് കേരളത്തിന് അഭിമാനമായിരുന്നു പാലാ, പാലായുടെ വികസനം ചൂണ്ടിക്കാട്ടി പാലാ മോഡൽ വികസനം തങ്ങളുടെ മണ്ഡലത്തിലും വേണമെന്ന് ജനങ്ങൾ പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അതിൽ നിന്നെല്ലാം പാലായെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തിലധികമായി പാലായെ വികസനത്തിൽ പിന്നോട്ട് നയിക്കുന്ന കാലമാണ് നടന്നു വന്നത്. നിരവധി പദ്ധതികൾ പാലായ്‌ക്ക് ലഭിച്ചിട്ടും നാടിന് അതിന്റെ ഗുണം ലഭിക്കാത്തതിന് കാരണം ഉത്തരവാദപ്പെട്ട ജനപ്രതിനിധിയുടെ നിരുത്തരവാദപരമായ നിലാപാടുകളാണ് എന്ന് ജോസ് കെ മാണി പറഞ്ഞു. നാടിന്റെ വികസനത്തിനായി പ്രവർത്തിക്കേണ്ട എംഎൽഎ വികസന പ്രവർത്തനങ്ങൾക്ക് തുരങ്ങൾ വയ്ക്കുകയാണ് ചെയ്യുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു. എംഎൽഎ ഫണ്ട് ഉപയോഗിക്കാതെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ സഭയിൽ ലഭിക്കുന്ന അവസരങ്ങൾ മറ്റുള്ളവർക്കു നൽകി നിന്നാൽ നാടിനു എങ്ങനെ വികസനം സാധ്യമാകുമെന്നും ജോസ് കെ മാണി ചോദിച്ചു. സർക്കാർ പദ്ധതികളും ഫണ്ടും വേണ്ട രീതിയിൽ ഉപയോഗിക്കാതെ രാഷ്ട്രീയ ചേരിതിരിവിൽ എതിർ പാർട്ടിക്കാരെയോ സർക്കാരിനെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളിൽ നിന്നും ഓടിയൊളിക്കുന്നത് ജനം മനസ്സിലാക്കുന്നുണ്ടെന്നും ജോസ് കെ മാണി എം പി പറഞ്ഞു. കേന്ദ്ര സർക്കാർ പദ്ധതികളുൾപ്പടെ എം പി ഫണ്ട് ഉപയോഗിച്ച് പാലാ മണ്ഡലത്തിലേക്ക് ആവശ്യമായ ജനോപകാരപ്രദമായ വികസനം നടത്തിയിട്ടുണ്ടെന്നും എം പി ഫണ്ടിന്റെ ഭൂരിഭാഗവും പാലയ്ക്ക് വേണ്ടിയാണ് ചിലവഴിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു. വികസനത്തിൻ്റെ പുതുയുഗം എൽഡിഎഫ് 2026 ൽ പാലായിൽ തുടങ്ങുമെന്നും പാലായെ വികസനത്തിൽ പിന്നോട്ട് നയിച്ച കാലത്തിനെതിരെ ജനം മറുപടി നൽകുമെന്നും ജോസ് കെ മാണി പറഞ്ഞു.
