ഹരിതഭാവിയിലേക്കുള്ള ചുവടുവെപ്പുമായി കാരിത്താസ് ആശുപത്രി, അത്യാധുനിക ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.


കോട്ടയം: ഹരിതഭാവിയിലേക്കുള്ള ചുവടുവെപ്പായി കാരിത്താസ് ആശുപത്രിയിൽ സജ്ജീകരിച്ച അത്യാധുനിക ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

 

 ചൊവ്വാഴ്ച രാവിലെ 9:45-ന് കാരിത്താസ് ഗേറ്റ് 2-ൽ വെച്ച് നടന്ന ചടങ്ങിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്തയും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് പേട്രണുമായ മാർ മാത്യു മൂലക്കാട്ട് സ്റ്റേഷൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മിനിറ്റുകൾക്കുള്ളിൽ വാഹനം ചാർജ് ചെയ്ത് യാത്ര തുടരാൻ സഹായിക്കുന്ന 90 കിലോ വാട്ട് ഡി സി ഫാസ്റ്റ് ഡയൽ ഗൺ (CCS2), സുരക്ഷിതവും കൃത്യവുമായ ചാർജിംഗ് ഉറപ്പാക്കുന്ന 3.3 കിലോ വാട്ട് എ സി സ്ലോ ചാർജർ എന്നിവയാണ് കാരിത്താസ് ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്ന ഈ സ്റ്റേഷൻ്റെ പ്രധാന സാങ്കേതിക സവിശേഷതകൾ. കാരിത്താസ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ ഫാ.ഡോ. ബിനു കുന്നത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഫാ. തോമസ് ആനിമൂട്ടിൽ (പ്രോ-പ്രോട്ടോസിഞ്ചല്ലസ്), ഫാ. തോമസ് ആദോപ്പിള്ളിൽ (ചാൻസലർ), ഫാ. ഷാനി വലിയപുത്തൻപുരയ്ക്കൽ, കാരിത്താസ്  ജോയിന്റ് ഡയറക്ടർമാരും ആശുപത്രിയിലെ മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.