പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കും യുഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുമെതിരെ ജോസ് കെ. മാണി എം.പി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല വികസന മുന്നേറ്റ ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്‌ഘാടനം ചെയ്തു.

ഫെബ്രുവരി 7 മുതൽ 9 വരെയാണ് ജില്ലയിൽ എൽ.ഡി.എഫ് ന്റെ വികസന മുന്നേറ്റ ജാഥ. ഫെബ്രുവരി 7 മുതൽ 9 വരെയാണ് ജില്ലയിൽ എൽ.ഡി.എഫ് ന്റെ വികസന മുന്നേറ്റ ജാഥ. ചങ്ങനാശ്ശേരി, കോട്ടയം,പുതുപ്പള്ളി, ഏറ്റുമാനൂർ,കടുത്തുരുത്തി, വൈക്കം,പാലാ,പൊൻകുന്നം, മുണ്ടക്കയം എന്നിവിടങ്ങളിലാണ് സ്വീകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. 8നു രാവിലെ 8.30നു ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ച നടക്കും.
