യുഡിഎഫില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് പൂര്‍ണമായും തൃപ്തരാണ്, സുരക്ഷിതരാണ്, യുഡിഎഫ് ഇതുവരെ വാതില്‍ അടച്ചിട്ടില്ല ഇങ്ങോട്ടേക്കും വരാം, ജോസ് കെ മാണി സ്


കോഴിക്കോട്: യുഡിഎഫില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് പൂര്‍ണമായും തൃപ്തരാണ്, സുരക്ഷിതരാണ് എന്നും ആരും അതോർത്തു വ്യാകുലപ്പെടേണ്ട കാര്യമില്ലെന്നും മോൻസ് ജോസഫ് എം.എൽ.എ.

 

 യു.ഡി.എഫിൽ ബുദ്ധിമുട്ട് തോന്നുന്നവര്‍ക്ക് എല്‍ഡിഎഫിലേക്ക് വരാം എന്നും ജോസഫ് വിഭാഗത്തെ എൽ.ഡി.എഫിലേക്ക് ക്ഷണിക്കുന്നു എന്ന കേരളം കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മോൻസ് ജോസഫ്. യുഡിഎഫിൽ നിൽക്കുന്ന കേരള കോൺഗ്രസ് തൃപ്തരാണ്, ഇവിടെയുള്ളവരെയോര്‍ത്ത് ആരും സഹതപിക്കേണ്ട എന്നും യുഡിഎഫ് ഇതുവരെ വാതില്‍ അടച്ചിട്ടില്ലെന്നും മറ്റ് രക്ഷയില്ലെങ്കില്‍ ജോസ് കെ മാണിക്കും ഇങ്ങോട്ട് വരാമെന്നും മോൻസ് പറഞ്ഞു. ജോസ് കെ മാണി സ്വപ്ന ലോകത്ത് സഞ്ചരിക്കുന്ന രാഷ്ട്രീയ നേതാവ് ആണെന്നും യുഡിഎഫ് യാത്രയില്‍ ജോസ് കെ മാണിയുണ്ടാകുമെന്നാണ് കരുതിയതെന്നും എതിര്‍പ്പ് മാറ്റിവെച്ച് സ്വീകരിക്കുമായിരുന്നെന്നും മോൻസ് ജോസഫ് പറഞ്ഞു. കേരളാ കോൺഗ്രസ്സ് എമ്മിന് എൽ.ഡി.എഫിൽ രക്ഷയില്ലാതെ നിൽക്കുകയാണ്. ജോസ് കെ മാണിയുടെ ഗതികേടാണ് പുറത്തു വരുന്നതെന്നും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടപ്പോൾ ജോസ് കെ മാണിയും അതിന്റെ ഭാഗമാണെന്നും എൽ ഡി എഫിൽ നിന്നും പുറത്തു വരാനാണ് അവരുടെ അണികൾ നോക്കുന്നതെന്നും മോൻസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.