കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ രണ്ട് കുടുംബശ്രീ കഫെ യൂണിറ്റുകൾ ആരംഭിച്ചു. മെഡിക്കൽ കോളേജിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച രണ്ട് കുടുംബശ്രീ കഫെ യൂണിറ്റുകളുടെ ഉത്‌ഘാടനം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ നിർവ്വഹിച്ചു.

കുടുംബശ്രീ ജില്ലാമിഷൻ പ്രോഗ്രാം മാനേജർ പ്രശാന്ത് ശിവൻ, അയ്മനം കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ രത്നകുമാരി പി.ബി,സിഡിഎസ് അംഗങ്ങൾ, ബ്ലോക്ക് കോർഡിനേറ്റർ മഖിൽ ആർ, ലിജോ ജോണി, മെഡിക്കൽ കോളേജ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

