കോട്ടയത്ത് മദ്യലഹരിയില്‍ നടുറോഡില്‍ യുവാവിന്റെ പരാക്രമം, പൊലീസെത്തി ഇയാളെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും വീണ്ടുമെത്തി റോഡിന്റെ നടുവില്‍ കിടന്നു.


കോട്ടയം: കോട്ടയത്ത് മദ്യലഹരിയില്‍ നടുറോഡില്‍ യുവാവിന്റെ പരാക്രമം. വ്യാപാരികളും യാത്രക്കാരും വിവരമറിയിച്ചതോടെ പൊലീസെത്തി ഇയാളെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും വീണ്ടുമെത്തി റോഡിന്റെ നടുവില്‍ കിടന്നു.

 

 കോട്ടയത്ത് ഗാന്ധി സ്‌ക്വയറില്‍ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. റോഡിന്റെ മധ്യത്തില്‍ ഇരുന്ന ശേഷം വാഹനങ്ങള്‍ തടയുകയായിരുന്നു. പോലീസെത്തി ആദ്യം ഇയാളെ മാറ്റിയെങ്കിലും പിന്നീട് വീണ്ടും റോഡിൽ വന്നിരുന്നു ഡ്രൈവര്മാരെയും യാത്രക്കാരെയും അസഭ്യം പറയുകയായിരുന്നു. പിന്നീട് കൂടുതല്‍ പൊലീസെത്തി ഇയാളെ സ്ഥലത്ത് നിന്നും നീക്കി.