കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജകമണ്ഡലത്തിൽ കേരളാ കോൺഗ്രസ്സ് എം സ്ഥാനാർത്ഥിയായി നിഷ ജോസ് കെ മാണി മത്സരിക്കുമെന്ന വാർത്തകൾ തള്ളി പാർട്ടി ചെയർമാൻ ജോസ് കെ മാണി.

നിയമസഭാ തെരഞ്ഞെടുപ്പും പാർലമെന്റ് തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പുമെല്ലാം വരുമ്പോൾ നിഷ മത്സരിക്കാൻ പോകുന്നുവെന്ന് പറഞ്ഞുകേൾക്കാം, ഇതൊരു രോഗമാണെന്ന് തോന്നുന്നു, നിഷേധിച്ച് നിഷേധിച്ച് മടുത്തു എന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. പാലായിൽ ജോസ് ഇക്കുറി മത്സരിക്കില്ലെന്നും പകരം നിഷ മത്സരിക്കുമെന്നും പാലാ തിരിച്ചു പിടിക്കാനായി നിഷയെ കളത്തിലിറക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ജോസ് കെ മാണി ഇവയെല്ലാം നിഷേധിച്ചതോടെ ജോസ് തന്നെ പാലായിൽ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്നാൽ പാലായിൽ ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്നും അത് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

