പാലാ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെ പാലാ സീറ്റിലുണ്ടായ അഭ്യുഹങ്ങൾക്കും അസ്വാരസ്യങ്ങൾക്കും വീണ്ടും വിരാമമാകുന്നു. കേരളാ കോൺഗ്രസ്സ് എമ്മിൽ രണ്ടു പക്ഷം ഉണ്ടെന്ന പ്രചാരണത്തിൽ ഇത് തെറ്റെന്നു കാട്ടി സി പി എം നിലപാട് മനസിലാക്കി റോഷി അഗസ്റ്റിന്റെ പ്രസ്താവന.

പാലാ സീറ്റിൽ സ്ഥാനാർത്ഥിത്വം കേരളാ കോൺഗ്രസ്സ് എം പാർട്ടി ചെയർമാൻ തീരുമാനിക്കുമെന്നും പാർട്ടിയിൽ ചെയർമാൻ പറയുന്നതാണ് അവസാന വാക്കെന്നും സമ്മതിച്ചു റോഷി അഗസ്റ്റിൻ. അതേസമയം പാലായിൽ നിഷ മത്സരിക്കുന്നു എന്ന പ്രസ്താവന തള്ളി ജോസ് കെ മാണി. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറു[പടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ പാലായിൽ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പാലാ മണ്ഡലം തിരിച്ചു പിടിക്കേണ്ടത് കേരളാ കോൺഗ്രസ്സ് എമ്മിന് ഒപ്പം എൽഡിഎഫിനും ഇപ്പോൾ അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. മറ്റൊരു മണ്ഡലത്തിൽ ജോസ് മത്സരിച്ചാൽ അത് പാർട്ടിയുടെ പ്രതിശ്ചായയെ ബാധിക്കുമെന്നും അഭിപ്രായമുണ്ട്. മറ്റൊരു മണ്ഡലത്തിൽ മത്സരിച്ചാൽ അത് രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകുമെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ തവണ പറയപ്പെട്ട മണ്ഡലം തിരികെ പിടിക്കാനാണ് പാർട്ടിയും മുന്നണിയും ശ്രമിക്കുന്നത്. കേരള കോൺഗ്രസിൽ ഗ്രൂപ്പ് ഉണ്ടാക്കാനില്ലെന്നും ‘റോ’ ഗ്രൂപ്പ് എന്നത് കെട്ടുകഥയാമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. പാർട്ടിക്കുള്ളിൽ പ്രശനങ്ങൾ ഉണ്ടെന്നു വരുത്തി തീർക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ ശ്രമങ്ങളാണ് ഇതൊക്കെയെന്നു അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി പാലായിൽ മത്സരിക്കണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാലായെ അനാഥമാക്കാൻ പറ്റില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ജോസ് കെ മാണി തന്നെ പാലായിൽ മത്സരിക്കണമെന്ന് എല്ലാവരുടെയും ഉള്ളിലുണ്ടെന്നും മാണി സാറിന്റെ പാലാ തിരിച്ചു പിടിക്കാനാണ് നേതാക്കളും പ്രവർത്തകരുമുൾപ്പടെ ഒറ്റക്കെട്ടായി നിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിഷ ജോസ് കെ മാണിയുടെ പേര് പാലാ സീറ്റുമായി ബന്ധപ്പെട്ടു ഉയർന്നു കേൾക്കുന്നതിലും തെറ്റില്ല. അവർ നല്ല രീതിയിൽ പൊതുപ്രവർത്തനം നടത്തുന്ന ആളാണ്. യു ഡി എഫുമായി ചർച്ച നടത്തി എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ടോ? മുന്നണി മാറ്റത്തിന് തടയിട്ടു എന്നും തന്റെ കടുംപിടുത്തമാണ് മുന്നണി മാറാൻ സാധിക്കാഞ്ഞതെന്നും എപ്പോഴെങ്കിലും ചെയർമാൻ പറഞ്ഞിട്ടുണ്ടോ എന്നും റോഷി ചോദിച്ചു. കേരള കോൺഗ്രസിൽ ഗ്രൂപ്പില്ല, എന്‍റെ ജീവിതകാലത്ത് ഒരിക്കലും അങ്ങനെ ഒരു ഗ്രൂപ്പുണ്ടാകില്ല. ഞാൻ അടിയുറച്ച കേരള കോൺഗ്രസുകാരനാണ്. പിന്തുടരുന്നത് കെഎം മാണിയുടെ പൈതൃകമാണ് എന്നും റോഷി പറഞ്ഞു. അതേസമയം കേരളാ കോൺഗ്രസ്സ് എമ്മിലെ ഉൾപാർട്ടി വിഷയങ്ങളിൽ സിപിഎം നിലപാട് കൂടി മനസ്സിലാക്കിയാണ് റോഷിയുടെ പുതിയ വിശദീകരണം എന്നും സൂചനയുണ്ട്. ജോസ് കെ മാണി മത്സരിക്കുന്നതോടെ കഴിഞ്ഞ തവണ നേരിട്ട പരാജയത്തെ മറികടന്നു വിജയിക്കാനാകുമെന്നും ജോസിന്റെ മടങ്ങി വരവാകും ഇതെന്നും റോഷി പറയുന്നു. എന്നാൽ റോഷിയുടെ പരസ്യ പ്രസ്താവനകൾ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ സൃഷിക്കുന്നുണ്ട് എന്നാണു ഒരു വിഭാഗത്തിന്റെ പ്രതികരണം. തീരുമാനങ്ങളും പ്രസ്താവനകളും പാർട്ടി ചെയർമാനാണ് പറയേണ്ടതെന്നും ഒരു വിഭാഗം ശക്തമായി പറയുന്നു. അതേസമയം കേരളാ കോൺഗ്രസ്സ് എമ്മിൽ രണ്ടു പക്ഷമാണെന്നു പ്രചാരണം ഉണ്ടായാൽ അത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും മറ്റു രണ്ടു മുന്നണികളും ഇത് തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിരോധിക്കാൻ ഉപയോഗിക്കുമെന്ന തിരിച്ചറിവാണ് സി പി എം ഇടപെട്ടു ഇപ്പോൾ പൊട്ടിത്തെറികൾ കെട്ടടക്കിയിരിക്കുന്നത്.

