പാലാ: പാലാ നഗരസഭയുടെ സ്വച്ഛ് ഭാരത് സർവ്വേക്ഷൻ പ്രവർത്തനങ്ങളുടെ അംബാസിഡറായി പാലാ സ്വദേശിനിയും നടിയുമായ മിയ ജോർജ്ജ്.

പാലാ നഗരസഭയിലെ ഇത്തരം പ്രവർത്തനങ്ങളുടെ സന്ദേശവാഹകയായി, ബ്രാൻഡ് അംബാസിഡറായി പാലാക്കാരിയായ പ്രശസ്ത സിനിമാതാരം മിയ ജോർജ്ജ് മുന്നോട്ടു വന്നതിൽ പാലാ നഗരസഭയ്ക്ക് അതിയായ അഭിമാനവും സന്തോഷവും നന്ദിയും ഉണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു. പൊതു ഇടങ്ങൾ ശുചിത്വപരമായി നിലനിർത്തുന്നതിലൂടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും സ്വച്ഛ് സർവ്വേക്ഷൻ 2026 ൻ്റെ സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കുകയുമാണ് ഈ പ്രവർത്തനങ്ങളിലൂടെ പാലാ നഗരസഭ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി ശുചീകരണവും ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും അതിന് പൊതുജനങ്ങളുടെ സമ്പൂർണ്ണ സഹകരണം അനിവാര്യമാണെന്നും നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു.
