ഏറ്റുമാനൂർ മഹാദേവന്റെ മുൻപിൽ ഒൻപതാം വർഷവും ജനസാഗരത്തിന് നടുവിൽ മേളപ്പെരുമ തീർത്ത് കൊട്ടിക്കയറാൻ ജയറാം.


ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവന്റെ മുൻപിൽ ഒൻപതാം വർഷവും ജനസാഗരത്തിന് നടുവിൽ മേളപ്പെരുമ തീർത്ത് കൊട്ടിക്കയറാൻ ജയറാം. മഹാദേവന്റെ മുൻപിൽ എട്ടാം ഉത്സവദിനത്തിൽ ഇത് ഒൻപതാം വർഷമാണ് ജനസാഗരത്തിന് നടുവിൽ മേളപ്പെരുമ തീർത്ത് കൊട്ടിക്കയറാൻ പത്മശ്രീ ജയറാം എത്തുന്നത്.

 

 ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനത്തിനോടനുബന്ധിച്ചു ആണ് നൂറോളം കലാകാരന്മാർ അണിനിരക്കുന്ന  പത്മശ്രീ ജയറാമിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ പഞ്ചാരിമേളം അരങ്ങേറുന്നത്. ഇത് ഒൻപതാം വർഷമാണ് മുടക്കം കൂടാതെ ഏറ്റുമാനൂരപ്പന്റെ മണ്ണിൽ മഹാദേവന്റെ മുൻപിൽ പഞ്ചാരിമേളത്തിനായി ജയറാം എത്തുന്നത്. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഏഴരപ്പൊന്നാന ദർശനം നാളെയാണ്. നാളെ രാത്രി 12 മണിക്കാണ് ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. നാളെ രാവിലെ 7 മണിക്ക് ശ്രീബലിയോടനുബന്ധിച്ചു ആണ് പത്മശ്രീ ജയറാമിന്റെയും സംഘത്തിന്റെയും സ്‌പെഷ്യൽ പഞ്ചാരിമേളം നടക്കുന്നത്. എട്ടാം ഉത്സവദിനത്തിൽ രാത്രി 12 മണി മുതല്‍ ദര്‍ശനം സാധ്യമാകും. ആറാട്ട് ദിനം വരെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാന ദർശിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Next
This is the most recent post.
Previous
Older Post