നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ യുഡിഎഫ് ഇതുവരെ കാണാത്ത വലിയ ഭൂരിപക്ഷം നേടും: വി ഡി സതീശൻ.


പാലാ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ യുഡിഎഫ് ഇതുവരെ കാണാത്ത വലിയ ഭൂരിപക്ഷം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിന്റെ പുതുയുഗയാത്രയിൽ പാലായിൽ സംസാരിക്കുകയായിരുന്നു സതീശൻ.

 

 മുന്നണിയിലെ പ്രധാന നേതാവാണ് മാണി സി കാപ്പൻ, ആരും അദ്ദേഹത്തിനെതിരെ ആക്രമിക്കാൻ ചെല്ലേണ്ട എന്നും യുഡിഎഫ് പൂർണ്ണമായും സംരക്ഷിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. പല പാർട്ടികളോ പല രീതിയോ യുഡിഎഫിനില്ല എന്നും എല്ലാവരും ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തിക്കുന്നത്, അതാണ് ടീം യുഡിഎഫ് എന്നും വി ഡി സതീശൻ പാലായിൽ പറഞ്ഞു.