വലിയ ഭൂരിപക്ഷത്തോടെ പാലായില്‍ ഷോണ്‍ ജയിക്കും, ജോസ് കെ മാണിയാണ് പാലയില്‍ മത്സരിക്കുന്നതെങ്കിൽ കെട്ടിവെച്ച കാശ് പോലും കിട്ടില്ല: പി സി ജോർജ്.


ഈരാറ്റുപേട്ട: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജകമണ്ഡലത്തിൽ ബി ജെ പി സ്ഥാനാർഥിയായ ഷോൺ ജോർജ്ജ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പി സി ജോർജ്ജ്.

 

 പാലായിൽ ജോസ് കെ മാണി മത്സരിച്ചാൽ കെട്ടി വെച്ച തുക പോലും കിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാര്‍ മണ്ഡലത്തിലെ 6 പഞ്ചായത്തുകളാണ് പാലായില്‍ കിടക്കുന്നത്. തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ച പഞ്ചായത്തുകളാണ് അവ. സ്വഭാവികമായും വലിയ ഭൂരിപക്ഷം ഷോണിന് ലഭിക്കും എന്നും അദ്ദേഹം പറഞ്ഞു. ത്രികോണ മത്സരമാണെങ്കില്‍ ഷോണിനാണ് സാധ്യത കൂടുതല്‍ എന്നും കാപ്പന്‍ സുഹൃത്താണ്, പക്ഷെ സ്വല്‍പം കൂടി ആത്മാര്‍ത്ഥത കാണിക്കേണ്ടതായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ ബിജെപിക്കാരനല്ല. തനിക്ക് കാപ്പനെ സഹായിക്കണം എന്നായിരുന്നു അന്ന് എന്നും പി സി ജോർജ് പറഞ്ഞു.