പാലായിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം, യുവതിക്ക് ഗുരുതര പരിക്ക


പാലാ: പാലായിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

 

 കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ ശ്രീനാഥ് എൻ.എസ് (22) ആണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച രാത്രി 9 മണിയോടെ കടപ്പാട്ടൂർ ഭാഗത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. ബന്ധുവിൻ്റെ കല്യാണം കൂടാൻ വന്ന സഹോദരിയെ കൂട്ടി കൊണ്ടു പോകുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പറയുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരി ശ്രീലക്ഷ്മിയെ(27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു അപകടം സംഭവിച്ചയുടനെ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീനാഥിന്റെ ജീവൻ രക്ഷിക്കാനായില്ല.