കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഗാനമേള കേൾക്കാൻ വന്നവരുടെ ഇടയിലേക്ക് മദ്യലഹരിയിൽ യുവാവ് പെട്ടി ഓട്ടോ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി ആനക്കല്ല് വണ്ടൻപാറയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാഞ്ഞിരപ്പള്ളി പാറത്തോട് പൊടിമറ്റം സ്വദേശിയായ അജേഷ് ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശിയായ ജ്യോതിഷിനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ ഇന്നലെ രാത്രി ഗുരുതരമായി പരിക്കേറ്റ അജേഷിനെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മദ്യലഹരിയിലായിരുന്നു പെട്ടി ഓട്ടോ ഡ്രൈവർ ജ്യോതിഷിനെ പോലീസ് ബലമായി കീഴ്പ്പെടുത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളി ആനക്കല്ല് വണ്ടൻപാറ എസ് എൻ ഡി പി ഗുരുമന്ദിരത്തിനു സമീപമാണ് അപകടം ഉണ്ടായത്. അറവു മാടുകളുടെ എത്തിയ ഓട്ടോയായിരുന്നു ഇത്.

