മുണ്ടക്കയത്ത് വീടിനുള്ളിലെ അലമാരിയിൽ കൂറ്റൻ രാജവെമ്പാല, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.


മുണ്ടക്കയം: മുണ്ടക്കയത്ത് വീടിനുള്ളിലെ അലമാരിയിൽ രാജവെമ്പാല. മുണ്ടക്കയം കൊമ്പുകുത്തി കുഴിയാനിക്കൽ സത്യൻ മൂത്തേരിയുടെ വീട്ടിലാണ് അലമാരിയിൽ രാജവെമ്പാല കയറിയത്.

 

 സ്റ്റീൽ തുണി അലമാരയുടെ കാലിന്റെ ഭാഗത്ത് അപ്രതീക്ഷിതമായി ശബ്ദം കേട്ടതോടെ ശ്രദ്ധിച്ച വീട്ടുകാർ കണ്ടത് അലമാരയുടെ പൊള്ളയായ കാലിനുള്ളിൽ കയറിയിരിക്കുന്ന രാജവെമ്പാലയെയാണ്. ഉടനെ തന്നെ പുറത്തിറങ്ങിയ വീട്ടുകാർ വനം വകുപ്പിന്റെ സ്‌നെയിക് റസ്ക്യൂ ടീമിനെ വിവരമറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ സ്‌നെയിക് റസ്ക്യൂ ടീം മുറിക്കുള്ളിൽ വെച്ച് പിടികൂടാൻ സാധിക്കാതെ വന്നതോടെ അലമാര വീടിനു പുറത്തേക്ക് എത്തിച്ച ശേഷമാണ് രാജവെമ്പാലയെ പിടികൂടിയത്.