കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണംവിട്ട കാർ റോഡരികിൽ പാർക്ക് ചെയ്ത കാർ ഇടിച്ചു തെറിപ്പിച്ചു കടയിലേക്ക് ഇടിച്ചു കയറി. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ നാലാം മൈലിൽ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്.

അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്ത കാർ ഇടിച്ചു തെറിപ്പിച്ചു കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയം റോഡരികിലെ ആളുകളാരും ഇല്ലാതിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. കാർ ഇടിച്ചുകയറിയ കടയുടെ ഷട്ടറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

