കോട്ടയം: അനുമതി വാങ്ങി കോട്ടയം നഗരത്തിൽ എബിവിപി സ്ഥാപിച്ച ഫളക്‌സ് ബോർഡുകളും കൊടികളും കോട്ടയം നഗരസഭ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് മുൻസിപ്പാലിറ്റി സെക്രട്ടറിയെ എബിവിപി ഉപരോധിച്ചു.

എബിവിപി സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് നഗരസഭയിൽ നിന്നും അനുമതി വാങ്ങിയ ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഫളക്‌സ് ബോർഡുകൾ, കൊടികൾ എന്നിവ നഗരസഭ നീക്കം ചെയ്യുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ മുൻസിപ്പാലിറ്റി സെക്രട്ടറിയെ എബിവിപി ഉപരോധിച്ചത്. എൽ ഡി എഫ് വികസന ജാഥയുടെ ഫ്ളക്സ് ബോർഡുകൾ ഉൾപ്പടെ നീക്കം ചെയ്യതെ എബിവിപിയുടെ മാത്രം ഫ്ളക്സ് ബോർഡുകളും കൊടികളും നീക്കം ചെയ്തത് കോട്ടയം മുൻസിപ്പാലിറ്റി സെക്രട്ടറി രാഷ്ട്രീയം കളിച്ചതാണെന്നും പ്രവർത്തകർ പറഞ്ഞു. അരമണിക്കൂറിനകം നഗരത്തിലെ മുഴുവൻ ഫ്ലക്സുകളും നീക്കം ചെയ്യാമെന്ന് മുൻസിപ്പാലിറ്റി സെക്രട്ടറി ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചത്. എബിവിപി സംസ്ഥാനസമ്മേളനം വെള്ളി-ശനി-ഞായർ ദിവസങ്ങളിൽ കെ സി മാമ്മൻ മാപ്പിള ഹാളിൽ വെച്ച് നടക്കും.

