കോട്ടയം: മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രമോഷൻ റേഷ്യോ വെട്ടിക്കുറച്ച സ്പെഷ്യൽ റൂൾ ഭേദഗതിയിൽ പ്രതിഷേധിച്ച് കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ എല്ലാ മോട്ടോർ വാഹന വകുപ്പ് ആഫിസുകളിലും ജീവനക്കാർ പെൻ ഡൗൺ സ്ട്രൈക്ക് നടത്തി.

കോട്ടയം ആർടിഒ ആഫീസിന് മുൻപിൽ നടത്തിയ പ്രക്ഷോഭം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനിൽകുമാർ കെ ആർ അഭിവാദ്യം ചെയ്തു സംസാരിച്ചു. വൈക്കത്ത് യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ വിപിനൻ, പാലാ, ഉഴവൂർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങൾ അഭിലാഷ് കെറ്റി, സുനിൽകുമാർ പി എം,പ്രദീപ് പി നായർ,ജോമോൻ കെ ജെ എന്നിവർ സംസാരിച്ചു.
