നിരവധി പദ്ധതികൾ പാലായ്‌ക്ക്‌ ലഭിച്ചിട്ടും നാടിന്‌ അതിന്റെ ഗുണം ലഭിക്കാത്തതിന്‌ കാരണം ഉത്തരവാദപ്പെട്ട ജനപ്രതിനിധിയുടെ നിരുത്തരവാദപരമായ നിലാപാടുകളാണ്‌,


പാലാ: നിരവധി പദ്ധതികൾ പാലായ്‌ക്ക്‌ ലഭിച്ചിട്ടും നാടിന്‌ അതിന്റെ ഗുണം ലഭിക്കാത്തതിന്‌ കാരണം ഉത്തരവാദപ്പെട്ട ജനപ്രതിനിധിയുടെ നിരുത്തരവാദപരമായ നിലാപാടുകളാണ്‌ എന്ന് ജോസ് കെ മാണി എം.പി. പാലാ മണ്ഡലത്തിലെ വികസന സന്ദേശ സദസ്സുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 പാലായ്ക്ക് വേണ്ടത്‌ സമ്പൂർണ്ണ വികസനം ആണ്. നാടിനാവശ്യമുള്ളത് രാഷ്ട്രീയ-കക്ഷി വ്യത്യസമില്ലാതെ അനുവദിച്ചു നൽകിയ സർക്കാരാണ് എൽഡിഎഫ്. ഇത് വേണ്ട രീതിയിൽ ഉപയോഗിക്കാതെ രാഷ്ട്രീയ ചേരിതിരിവിൽ എതിർ പാർട്ടിക്കാരെയോ സർക്കാരിനെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളിൽ നിന്നും ഓടിയൊളിക്കുന്നത് ജനം മനസ്സിലാക്കുന്നുണ്ടെന്നും ജോസ് കെ മാണി എം പി പറഞ്ഞു. കേന്ദ്ര സർക്കാർ പദ്ധതികളുൾപ്പടെ എം പി ഫണ്ട് ഉപയോഗിച്ച് പാലാ മണ്ഡലത്തിലേക്ക് ആവശ്യമായ ജനോപകാരപ്രദമായ വികസനം നടത്തിയിട്ടുണ്ടെന്നും എം പി ഫണ്ടിന്റെ ഭൂരിഭാഗവും പാലയ്ക്ക് വേണ്ടിയാണ് ചിലവഴിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു.

Next
This is the most recent post.
Previous
Older Post