പല്ല് തേക്കുന്നതിനിടെ ഇളകിയിരുന്ന പല്ല് അബദ്ധത്തിൽ വിഴുങ്ങി, പത്ത് വയസ്സുകാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് മാർ സ്ലീവാ മെഡിസിറ്റിയിൽ പുറത്തെടുത്തു.


പാലാ: പല്ല് തേക്കുന്നതിനിടെ പത്ത് വയസ്സുകാരൻ ഇളകിയിരുന്ന പല്ല് അബദ്ധത്തിൽ വിഴുങ്ങി. ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പല്ല് മാർ സ്ലീവാ മെഡിസിറ്റിയിൽ ബ്രോങ്കോസ്കോപ്പി വി​ദ​ഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു.

 

 മുണ്ടക്കയം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയുടെ പല്ലാണ്  ബ്രഷ് ചെയ്യുമ്പോൾ അടർന്ന് പോയത്. പല്ല് വിഴു​ങ്ങിയിരുന്ന കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിൽ വീട്ടുകാർ കുട്ടിയെ കാണിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ പല്ല് വയറിനുള്ളിലേക്ക് വിഴുങ്ങി പോയെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ആഴ്ച്ച ആയിരുന്നു സംഭവം. 2 ദിവസം കഴിഞ്ഞ് കുട്ടിക്ക് ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നു വീണ്ടും പരിശോധന നടത്തി. എക്സ്റേ എടുത്തു നടത്തിയ പരിശോധനയിൽ പല്ല് ശ്വാസകോശത്തിൽ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ വി​ദ​ഗ്ധ ചികിത്സക്കായി എത്തിച്ചത്. പൾമൺറി വിഭാ​ഗം മേധാവി ഡോ.ജെയ്സി തോമസ്, കൺസൾട്ടന്റ് ഡോ.രാജ്കൃഷ്ണൻ.എസ്, അസോ.കൺസൾട്ടന്റ് ഡോ.മിഥുൻ.ജെ എന്നിവരുടെ നേതൃത്വത്തിൽ എൻഡോസ്കോപ്പി പരിശോധനയിൽ വലതു ശ്വാസകോശകുഴലിന്റെ ഉള്ളിലായി പല്ല് ഇരിക്കുന്നത് കണ്ടെത്തി. തുടർന്നാണ് ഫൈബ്രോപ്റ്റിക് ബ്രോങ്കോസ്കോപ്പി നടത്തി പല്ല് പുറത്തെടുത്തത്. അനസ്തേഷ്യോളജി വിഭാ​ഗം കൺസൾട്ടന്റ് ഡോ.ജെയിംസ് സിറിയക്കും ചികിത്സയുടെ ഭാ​ഗമായി.അന്യവസ്തുക്കൾ ശ്വാസകോശത്തിൽ ഉൾപ്പെടെ കുടുങ്ങിയാൽ പുറത്തെടുക്കാൻ പൾമണറി മെഡിസിൻ വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ വി​​​ദ​ഗ്ധ സംഘവും അത്യാധുനിക സജ്ജീകരണങ്ങളും മാർ സ്ലീവാ മെഡിസിറ്റിയിൽ 24 മണിക്കൂറും സേവനമുണ്ട്.സുഖം പ്രാപിച്ച കുട്ടി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

Next
This is the most recent post.
Previous
Older Post