മുണ്ടക്കയത്ത് ഇറക്കത്തിൽ ബ്രേക്കു നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി. ബസ് മതിലിലിടിച്ചു നിന്നു.


മുണ്ടക്കയം: മുണ്ടക്കയത്ത് ഇറക്കത്തിൽ ബ്രേക്കു നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി. ബസ് മതിലിലിടിച്ചു നിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ബസ് യാത്രക്കാരും വഴിയാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

 

 അപകടത്തിൽ രണ്ടു വാഹനങ്ങളിൽ ബസ്സ് ഇടിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ മുണ്ടക്കയം-എരുമേലി റോഡിൽ പുത്തൻചന്ത ഭാഗത്താണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട് ഓടിയ ബസ് എതിർദിശയിലെ വർക്ക്ഷോപ്പിന് സമീപത്തെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.