പാലായിൽ ആദ്യം നിഷ മത്സരിക്കും എന്നാണ് പറഞ്ഞത്, ഇപ്പോൾ റോഷി പറയുന്നു ജോസ് മത്സരിക്കുമെന്ന്, ‘തൻ്റേടം ഉണ്ടേൽ ജോസ് കെ മാണി പാലായിൽ മത്സരിക്കണം': മാണി സി


പാലാ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടെ പാലായിൽ ഇടത്-വലത് മുന്നണികളിലെ വാക്പോരും സൈബർ യുദ്ധങ്ങളും കടുക്കുന്നു. നേതാക്കന്മാർക്കിടയിൽ വികസനത്തിന്റെ പേരിലും സ്ഥാനാർഥിത്വത്തിന്റെ പേരിലും വെല്ലുവിളികൾ ആരംഭിച്ചിരിക്കുകയാണ്.

 

 മുന്നണി മാറ്റത്തിന് ജോസ് കെ മാണി ശ്രമിച്ചു എന്നത് വിവാദമാക്കി ഉയർത്തി പിടിച്ച മാണി സി കാപ്പൻ വാദത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. ജോസ് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നത് ബോധ്യമുള്ളത് കൊണ്ട് പറഞ്ഞതാണ്. തെറ്റെങ്കിൽ ജോസ് തെളിയിക്കട്ടെ. ഈശ്വര വിശ്വാസിയായതുകൊണ്ടാണ് കുരിശുപള്ളിക്ക് മുന്നിൽ വന്ന് ഇക്കാര്യം പറയാൻ സാധിക്കുമോ എന്ന് താൻ ജോസ് കെ മാണിയോട് ചോദിച്ചത് എന്നും മാണി സി കാപ്പൻ പറഞ്ഞു. പാലായിൽ ആദ്യം നിഷ മത്സരിക്കും എന്നാണ് പറഞ്ഞത്, ഇപ്പോൾ റോഷി പറയുന്നു ജോസ് മത്സരിക്കുമെന്ന്.  ‘തൻ്റേടം ഉണ്ടേൽ ജോസ് കെ മാണി പാലായിൽ മത്സരിക്കണം'. ആര് മത്സരിച്ചാലും തനിക്ക് കുഴപ്പം ഇല്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. എല്ലാം കണ്ടും കേട്ടുമിരിക്കുന്ന പാലായിലെ ജനം തെരഞ്ഞെടുപ്പിൽ വിലയിരുത്തുമെന്നും പാലായിൽ ഏഴ് വർഷത്തിനിടെ കൊണ്ടുവന്ന വികസനത്തിന്റെ ഫ്ലക്സ് ബോർഡുകൾ വെക്കും. മാണി സാറിന്റെ കാലത്തും തന്റെ കാലത്തും നടന്ന വികസനങ്ങൾ എന്തൊക്കെ ജനങ്ങൾ വിലയിരുത്തട്ടെയെന്ന് മാണി സി കാപ്പൻ പറഞ്ഞു. തിളച്ച എണ്ണയിൽ കൈ മുക്കാൻ പറഞ്ഞത് താനല്ല അത്. അങ്ങനെ താല്പര്യമുണ്ടെങ്കിൽ ജനങ്ങൾക്ക് മുന്നിൽ വെച്ച് തിളച്ച എണ്ണയിൽ കൈ മുക്കട്ടെയെന്ന് മാണി സി കാപ്പൻ പറഞ്ഞു.